അനീസ് കണ്ണാടിപറമ്പ ✍️
കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് മാലോട്ട് പ്രദേശം തെരുവുനായ്ക്കളുടെ ഭീതിയിൽ. ഇന്ന് രാവിലെ വീടിന് മുന്നിൽ സ്കൂൾ ബസ് കാത്തുനിൽക്കുകയായിരുന്ന കുട്ടികൾക്ക് നേരെ തെരുവുനായയുടെ ആക്രമണശ്രമമുണ്ടായി. നായ ഓടിച്ചതിനെ തുടർന്ന് കുട്ടികൾ വീട്ടിലേക്ക് ഓടിക്കയറിയതും വീട്ടുകാർ ഉടൻ ഇടപെട്ടതും കാരണമാണ് കുട്ടികൾ കടിയേൽകാതെ രക്ഷപെട്ടത്.
മാലോട്ട് പ്രദേശത്താണ് നായശല്യം ഏറ്റവും രൂക്ഷമായിരിക്കുന്നത്. സ്കൂൾ കുട്ടികളെയും കാൽനടയാത്രക്കാരെയും നായ്ക്കൾ പിന്തുടരുന്നത് ഇവിടെ പതിവാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വീടിന് പുറത്ത് അഴിച്ചുവെക്കുന്ന ചെരിപ്പുകളും മറ്റ് വസ്തുക്കളും നായ്ക്കൾ കടിച്ചുകൊണ്ടുപോകുന്നതും നിത്യസംഭവമാണ്.
കുട്ടികൾ കടിയേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഈ പ്രദേശത്ത് പുറത്തിറങ്ങാൻ പോലും ഭയക്കുന്ന അവസ്ഥയാണെന്ന് പരിസരവാസികൾ കണ്ണാടിപ്പറമ്പ് ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. തെരുവുനായ ശല്യം പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

