മയ്യിൽ: മയ്യിൽ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ ബഡ്സ് സ്കൂളിൽ വെച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ് കുമാർ ഗ്രാമസഭയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജിനി എൻ. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ഭിന്നശേഷിക്കാരുടെ ക്ഷേമവും വികസനവും മുൻനിർത്തി സംഘടിപ്പിച്ച ഗ്രാമസഭയിൽ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി.പി. ശ്രീജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ രമേശൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി.ഡബ്ല്യു.എഫ് (CWF) പ്രതിനിധി സാന്ദ്ര പദ്ധതി വിശദീകരണം നടത്തി.
അസിസ്റ്റന്റ് സെക്രട്ടറി ദിവാകരൻ സ്വാഗതവും ബീന ടീച്ചർ നന്ദിയും പറഞ്ഞു. ഭിന്നശേഷിക്കാർക്കായി പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ഗ്രാമസഭയിൽ ചർച്ച ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

