കൊളച്ചേരി: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ അവസാന സാമ്പത്തിക വർഷമായ 2026-27 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള സ്പെഷ്യൽ ഗ്രാമസഭകൾക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. കൊളച്ചേരിപ്പറമ്പ് ബഡ്‌സ് സ്പെഷ്യൽ സ്കൂളിൽ വെച്ച് നടന്ന ഭിന്നശേഷി ഗ്രാമസഭ ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ അംഗം മുസ്തഫ കോടിപ്പോയിൽ ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ചെന്നൈയിൽ വെച്ച് നടന്ന 2026-ലെ ഏഷ്യ പസഫിക് ഡൗൺ സിൻഡ്രോം ഫെഡറേഷൻ ഗെയിംസിൽ (APDSF Games) ഗോൾഡ്, സിൽവർ മെഡലുകൾ നേടിയ നിവേദ്യ പി.വി, എ. കാശിനാഥ് നൂഞ്ഞേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വത്സൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നസീർ പി.കെ.പി എന്നിവർ വിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി.വി. റഹ്മത്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി. ഫസീല, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടിന്റു സുനിൽ, ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.പി. അബ്ദുൽ മജീദ്, വാർഡ് മെമ്പർമാരായ ഒ. ദിനേശൻ, കെ.പി. സജീവ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എൻ. ആന്റണി സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ പ്രസന്ന ടീച്ചർ നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള ഭിന്നശേഷി പ്രതിനിധികളും രക്ഷിതാക്കളും ഗ്രാമസഭയിൽ പങ്കെടുത്തു.




വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

