കൊളച്ചേരി: കൊളച്ചേരി പഞ്ചായത്തിലെ ചെറുക്കുന്ന് പ്രദേശത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ പുതിയ റോഡ് നിർമ്മിച്ചു. ചെറുക്കുന്ന് അംഗൻവാടി – വയൽ റോഡാണ് സി.പി.ഐ(എം) ചെറുക്കുന്ന് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് നിർമ്മിച്ചത്. പ്രദേശത്തെ കുടുംബങ്ങളുടെ വർഷങ്ങളായുള്ള യാത്രാക്ലേശത്തിനാണ് ഇതോടെ പരിഹാരമായത്.
വികസനത്തിനായി കൈകോർത്ത നാട്ടുകാർ സ്വന്തം പ്രയത്നത്തിലൂടെയാണ് റോഡിന്റെ പണി പൂർത്തിയാക്കിയത്. റോഡ് നിർമ്മാണ പ്രവർത്തനങ്ങളിൽ എം. ദാമോദരൻ, എ.ഒ. പവിത്രൻ, ശ്രീധരൻ സംഘമിത്ര, പി. സന്തോഷ്, എം. ജോഷിൻ, കെ. ഗോപാലൻ, സി. സോമൻ, ടി. നാരായണൻ, എം. ജോബിഷ് എന്നിവർ നേതൃത്വം നൽകുകയും പങ്കാളികളാവുകയും ചെയ്തു. ജനകീയ കൂട്ടായ്മയിലൂടെ വലിയൊരു വികസന മാതൃകയാണ് ചെറുക്കുന്നിൽ ഉയർന്നു വന്നിരിക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

