തളിപ്പറമ്പ്: കീഴാറ്റൂരിൽ പട്ടാപ്പകൽ വീട് തകർത്ത് കവർച്ച നടത്താൻ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ സാഹസികമായി പിടികൂടി. കൊല്ലം സ്വദേശിയായ എസ്. ശിവൻ (35) ആണ് പിടിയിലായത്. കീഴാറ്റൂർ കോടേശ്വരം ക്ഷേത്രത്തിന് സമീപത്തെ പി.വി. വിനോദ് കുമാറിന്റെ വീട്ടിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
വീടിന്റെ പിൻവാതിൽ ഇൻ്റർലോക്ക് കട്ട ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്നതിനിടെയാണ് അയൽവാസികൾ അസ്വാഭാവിക ശബ്ദം കേട്ടത്. ഓടിയെത്തിയ നാട്ടുകാരെ കണ്ടതോടെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിന്തുടർന്ന് പിടികൂടി തളിപ്പറമ്പ് പോലീസിന് കൈമാറുകയായിരുന്നു.
കഴിഞ്ഞ കുറച്ചു കാലമായി തളിപ്പറമ്പ്, പട്ടുവം, കൂവേരി മേഖലകളിൽ മോഷണശല്യം രൂക്ഷമാണ്. ക്ഷേത്ര ഭണ്ഡാരങ്ങളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടന്ന നിരവധി മോഷണങ്ങൾക്ക് പിന്നിൽ ഇയാളാണോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

