കണ്ണാടിപ്പറമ്പ്: കേരളത്തിലെ വിവിധ അക്കാദമികളിൽ അഫിലിയേഷൻ ഉള്ള ഗ്രാമീണ കലാസമിതികൾക്ക് ത്രിതല പഞ്ചായത്ത് പദ്ധതികളിൽ ഉൾപ്പെടുത്തി പ്രവർത്തന ഗ്രാൻ്റ് അനുവദിക്കണമെന്ന് സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം ആവശ്യപ്പെട്ടു. വാർഷിക ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചത്. ഗ്രാമീണ മേഖലയിലെ കലാപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ തലത്തിൽ കൂടുതൽ പിന്തുണ ആവശ്യമാണെന്ന് യോഗം വിലയിരുത്തി.
പി. സന്തോഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സി. പ്രകാശൻ സ്വാഗതം പറഞ്ഞു. എം.പി. രാമകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും എ. കൃഷ്ണൻ കണക്കും അവതരിപ്പിച്ചു. ശ്രീധരൻ സംഘമിത്ര, എം. ദാമോദരൻ, കെ.വി. ഗോപാലൻ, എം.കെ. രഹ്ന, എ. ശ്രീജ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ:
• പ്രസിഡന്റ്: പി. സന്തോഷ്
• വൈസ് പ്രസിഡന്റുമാർ: കെ. സുരേശൻ, എം. റീമ
• സെക്രട്ടറി: എം.പി. രാമകൃഷ്ണൻ
• ജോയിന്റ് സെക്രട്ടറിമാർ: ശ്രീധരൻ സംഘമിത്ര, സി. പ്രകാശൻ
• ട്രഷറർ: എ. കൃഷ്ണൻ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

