തളിപ്പറമ്പ്: പൂവം പെരുമ്പാറ ഭാഗങ്ങളിൽ തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസ് നടത്തിയ റെയ്ഡിൽ 135 കുപ്പി മാഹി മദ്യവുമായി ഒഡീഷ സ്വദേശി പിടിയിലായി. ഒഡീഷ സ്വദേശിയായ അനധി റായി (23) ആണ് പിടിയിലായത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മാഹിയിൽ നിന്നും എത്തിക്കുന്ന മദ്യം വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് അമിത വിലയ്ക്ക് വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ നികേഷ് കെ.വി, ഫെമിൻ, ഡ്രൈവർ പ്രകാശൻ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

