മയ്യിൽ: കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഒത്തുചേരാം ഒന്നിച്ചിരിക്കാം’ ക്യാമ്പ് പാവന്നൂർ മൊട്ട ഐ.ടി.എം. കോളേജിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. രവീന്ദ്രൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ ശാസ്ത്രം, സാഹിത്യം, കായിക വിനോദങ്ങൾ, അഭിനയം തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് വിദഗ്ദ്ധ പരിശീലനം നൽകും. വിവിധ വിഷയങ്ങളിൽ പ്രമുഖ അധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകും. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. സുശീല സ്വാഗതവും പി.വി. കോമള, എ. പ്രഭാകരൻ മാസ്റ്റർ, എം.സി. ശശീന്ദ്രൻ മാസ്റ്റർ, പി.വി. ലക്ഷ്മണൻ മാസ്റ്റർ, ഇ.കെ. ഷീബ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.



വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

