കൊളച്ചേരി എ.യു.പി സ്കൂളിൽ ‘നോവ’ സഹവാസ ക്യാമ്പ് സമാപിച്ചു; അറിവും ആവേശവുമായി കുരുന്നുകൾ

Anees kannadiparamba

കൊളച്ചേരി: കൊളച്ചേരി എ.യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘നോവ’ ദ്വിദിന സഹവാസ ക്യാമ്പ് വൈവിധ്യമാർന്ന പരിപാടികളോടെ സമാപിച്ചു. ജനുവരി 30, 31 തീയതികളിലായി നടന്ന ക്യാമ്പ് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടിന്റു സുനിൽ ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വളർത്തുന്നതിനായി നിരവധി സെഷനുകളാണ് ക്യാമ്പിൽ ഒരുക്കിയത്. ഉഷ. സി (ഗണിത മാജിക്), അബ്ദുൾ ജബ്ബാർ പി. (ലിറ്റിൽ ഇംഗ്ലീഷ് വേൾഡ്), വിപിൻ ചന്ദ്രൻ (പാട്ടുകൂട്ടം), മുത്തലിബ് പഴയങ്ങാടി (ഫൺ സ്റ്റാർട്ട്), പി. ജിതിൻ ലാൽ (ശാസ്ത്ര സഫാരി), അബ്ദുൾ റഹ്മാൻ അമാൻ (ടെക് വിജ്ഞാനയാത്ര) എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി.

ക്യാമ്പ് ഫയറും പ്രഭാത നടത്തവും കുട്ടികൾക്ക് നവ്യാനുഭവമായി. പി.ടി.എ പ്രസിഡന്റ് റിജിന പി. അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക താരാമണി ടീച്ചർ സ്വാഗതവും അബ്ദുള്ള മാസ്റ്റർ നന്ദിയും പറഞ്ഞു. നിഷ ടീച്ചർ (സ്റ്റാഫ് സെക്രട്ടറി), സുജാത ടീച്ചർ (എസ്.ആർ.ജി കൺവീനർ) എന്നിവർ ആശംസകൾ നേർന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!