ഗ്രാമത്തിന്റെ ആവേശമായി പുതിയ ബാഡ്മിന്റൺ കോർട്ട്; ഗ്യാലക്സി സ്പോർട്സ് ക്ലബ്ബിന്റെ മാതൃകാപരമായ ചുവടുവെപ്പ്

Anees kannadiparamba

മയ്യിൽ: നാട്ടുകാരുടെ സഹകരണത്തോടെ ഗ്രാമത്തിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറകുനൽകി ഒറവയൽ പുതിയ ബാഡ്മിന്റൺ കളിക്കളം ഒരുങ്ങി. ഗ്യാലക്സി സ്പോർട്സ് ക്ലബ്ബ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഈ കളിസ്ഥലം യാഥാർത്ഥ്യമാക്കിയത്. നെക്കോത്ത് ചന്ദ്രൻ വിട്ടുനൽകിയ സ്ഥലത്താണ് കോർട്ട് നിർമ്മിച്ചിരിക്കുന്നത്.

മുൻ എസ്.ഐ. ടി. നാരായണൻ കളിക്കളത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്യാലക്സി സെക്രട്ടറി കെ.പി. ഷമൽ അധ്യക്ഷത വഹിച്ചു. സ്ഥലസൗകര്യം ഒരുക്കി നൽകിയ നെക്കോത്ത് ചന്ദ്രനെ ചടങ്ങിൽ ആദരിച്ചു. ഗ്രാമദീപം വായനശാല പ്രസിഡന്റ് എം. രാഘവൻ, മുൻ പഞ്ചായത്തംഗങ്ങളായ പുച്ചേരി ബാലൻ, എം. ഭരതൻ, പാട്ടത്തിൽ അബൂബക്കർ, കെ. ഗീത, പി.പി. രാജിനി, എ. അബ്ദുൾഖാദർ, പി.വി. അബ്ദുൾമജീദ് തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് മധുരവിതരണവും നടന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!