മാതോടം എൽ.പി. സ്കൂളിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

Anees kannadiparamba

മാതോടം: റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി ഇ.കെ. നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ മാതോടം എൽ.പി. സ്കൂളിൽ ചിത്രരചന, പെൻസിൽ ഡ്രോയിങ് മത്സരങ്ങൾ സംഘടിപ്പിച്ചു. വായനശാല സെക്രട്ടറി കെ.പി. രമേശൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ജയശ്രീ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൈബ്രേറിയൻ സ്നേഹ പി. സ്വാഗതം പറഞ്ഞു.

മത്സര വിജയികൾ:

• എച്ച്.എസ്. (HS) വിഭാഗം:

1. ആർജവ് പി.പി. (ചേലേരി) – ഒന്നാം സ്ഥാനം

2. പ്രനോയ് മധു – രണ്ടാം സ്ഥാനം

• യു.പി. (UP) വിഭാഗം:

1. അൻഷുൽ അരവിന്ദ് – ഒന്നാം സ്ഥാനം

2. ഷാൻദേവ് ഷനിൽ – രണ്ടാം സ്ഥാനം

• എൽ.പി. (LP) വിഭാഗം:

1. അജ്നവ് ബൈജു – ഒന്നാം സ്ഥാനം

2. ആയിഷ യു.വി. – രണ്ടാം സ്ഥാനം

• പൊതു വിഭാഗം:

1. റൈന അരവിന്ദ് – ഒന്നാം സ്ഥാനം

2. ഷംന ഉണ്ണികൃഷ്ണൻ – രണ്ടാം സ്ഥാനം

മത്സരത്തിൽ പങ്കെടുത്ത എൽ.പി. വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകും. വിജയികൾക്കുള്ള സമ്മാനദാനം ഫെബ്രുവരി 15-ന് വാരം കടവിൽ വെച്ച് നടക്കുന്ന റിപ്പബ്ലിക് ദിന സദസ്സിലും ക്വിസ് മത്സര പരിപാടിയിലും വെച്ച് നിർവ്വഹിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!