പെരിന്തലേരി യു.പി സ്കൂൾ – മുതിരക്കാൽ റോഡ് ഉദ്ഘാടനം ചെയ്തു

Kannadiparamba online news

ചെങ്ങളായി: ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ പെരിന്തലേരി യു.പി സ്കൂൾ – മുതിരക്കാൽ റോഡ് നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.പി. വിപിന റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന ഫണ്ടും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും പ്രയോജനപ്പെടുത്തിയാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രവി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി, പി. സുരേഖ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഷാജി കെ.വി. സ്വാഗതവും കെ. സുരേഷ് നന്ദിയും പറഞ്ഞു. പ്രദേശത്തെ യാത്രാക്ലേശത്തിന് പരിഹാരമാകുന്ന ഈ റോഡ് ജനങ്ങൾക്ക് വലിയ ആശ്വാസമാകും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!