പാപ്പിനിശ്ശേരി: യാത്രക്കാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് പാപ്പിനിശ്ശേരി പാലത്തിന്റെ ശാശ്വതമായ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഫെബ്രുവരി 5 മുതൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിക്കുമെന്ന് അഴീക്കോട് എം.എൽ.എ. കെ.വി. സുമേഷ് അറിയിച്ചു. കാട്ടിലെപ്പള്ളി ഉത്സവത്തിന് ശേഷമാണ് പ്രവൃത്തികൾ തുടങ്ങാൻ നിശ്ചയിച്ചിട്ടുള്ളത്. കണ്ണാടിപറമ്പ ഓൺലൈൻ
പാലത്തിന്റെ ഉപരിതലത്തിലെ കുഴികൾ പരിഹരിക്കാൻ നിലവിലെ പ്രതലം പൊളിച്ചുമാറ്റി മൈക്രോ കോൺക്രീറ്റിംഗ് (Micro-concreting) നടത്തും. ഇതിന് കൃത്യമായ ക്യൂറിംഗ് സമയം ആവശ്യമായതിനാലാണ് ഗതാഗതം പൂർണ്ണമായും തടയുന്നത്. ഫെബ്രുവരി അവസാനത്തോടെ പ്രവൃത്തികൾ പൂർത്തിയാക്കി പാലം തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. കണ്ണാടിപറമ്പ ഓൺലൈൻ
പൊതുമരാമത്ത് വകുപ്പ്, കെ.ആർ.എഫ്.ബി., കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. പരീക്ഷാകാലം തുടങ്ങുന്നതിന് മുൻപ് പണി തീർക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം.എൽ.എ. പറഞ്ഞു.കണ്ണാടിപറമ്പ ഓൺലൈൻ


വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

