കയരളം നിച്ചിക്കോത്ത് കാവ് കളിയാട്ടം ഫെബ്രുവരി 10 മുതൽ

Kannadiparamba online news
Screenshot

മയ്യിൽ: പ്രശസ്തമായ കയരളം നിച്ചിക്കോത്ത് കാവ് കളിയാട്ട മഹോത്സവം ഫെബ്രുവരി 10 മുതൽ 12 വരെ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. ഫെബ്രുവരി 10-ന് രാവിലെ ഏഴ് മണിക്ക് നടതുറക്കലും വിശേഷാൽ പൂജകളോടെയും ചടങ്ങുകൾക്ക് തുടക്കമാകും. വൈകുന്നേരം ഏഴ് മുതൽ വിവിധ തെയ്യങ്ങളുടെ തോറ്റങ്ങൾ അരങ്ങേറും. രാത്രി 11 മണിക്ക് വീരൻ തെയ്യം പുറപ്പെടും.

11-ന് വൈകുന്നേരം അഞ്ച് മണിക്ക് കാരൻ തെയ്യത്തിന്റെ വെള്ളാട്ടവും തുടർന്ന് പുലിയൂർ കണ്ണൻ തെയ്യം വെള്ളാട്ടവും നടക്കും. രാത്രി ഏഴ് മണിക്ക് തായ്പരദേവതയുടെ ഇളംങ്കോലം അരങ്ങിലെത്തും. കളിയാട്ടത്തിന്റെ പ്രധാന ദിനമായ 12-ന് പുലർച്ചെ മുതൽ വിവിധ തെയ്യക്കോലങ്ങൾ ആടിയുയരും. പുലർച്ചെ ഒന്നരയ്ക്ക് വീരൻ തെയ്യവും നാല് മണിക്ക് വീരാളിയമ്മയും അഞ്ച് മണിക്ക് പുതിയ ഭഗവതിയമ്മയും ഏഴ് മണിക്ക് ഭദ്രകാളിയമ്മയും ഭക്തർക്ക് ദർശനം നൽകും. ഉച്ചയ്ക്ക് 12 മണിയോടെ തായ്പരദേവതയുടെ പുറപ്പാടോടെ ചടങ്ങുകൾ സമാപിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!