കൊളച്ചേരി: 2026-27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ന് കമ്പിൽ മാപ്പിള ഹൈസ്കൂളിൽ വെച്ചാണ് ഗ്രാമസഭ നടക്കുക. പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ തങ്ങളുടെ നിർദ്ദേശങ്ങളും ആവശ്യങ്ങളും ഗ്രാമസഭയിൽ അവതരിപ്പിക്കും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ ഗ്രാമസഭ ഉദ്ഘാടനം ചെയ്യും.
അതേദിവസം രാവിലെ 11 മണിക്ക് കൊളച്ചേരിപ്പറമ്പിലുള്ള ബഡ്സ് സ്കൂളിൽ വെച്ച് ഭിന്നശേഷി ഗ്രാമസഭയും നടക്കും. പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്നുള്ള ഭിന്നശേഷിക്കാരും അവരുടെ പ്രതിനിധികളും ഈ ഗ്രാമസഭയിൽ പങ്കെടുക്കും. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തെ പദ്ധതികളിൽ കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിന് മുൻഗണന നൽകുന്നതിനാണ് ഈ ഗ്രാമസഭകൾ സംഘടിപ്പിക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

