തെങ്ങു മുറിക്കുന്നതിനിടെ അപകടം: തൊഴിലാളി പുഴയിലേക്ക് വീണു മരിച്ചു

Kannadiparamba online news

പെരിങ്ങത്തൂർ: തെങ്ങു മുറിച്ചു മാറ്റുന്നതിനിടയിലുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. പെരിങ്ങത്തൂർ പുളിയനമ്പ്രം ചെട്ടിയാംവീട്ടിൽ സി.വി. സജീവൻ (52) ആണ് മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പെരിങ്ങത്തൂർ ബോട്ട് ജെട്ടിക്ക് സമീപമായിരുന്നു അപകടം.

തെങ്ങിന്റെ മുകൾഭാഗം മുറിച്ച് കനം കുറയ്ക്കുന്നതിനായി കയറിയതായിരുന്നു സജീവൻ. ഇതിനിടയിൽ തെങ്ങ് അപ്രതീക്ഷിതമായി കടപുഴകി പുഴയിലേക്ക് വീഴുകയായിരുന്നു. പരേതനായ കൃഷ്ണന്റെയും ജാനുവിന്റെയും മകനാണ്.

ഭാര്യ: റീന.

മക്കൾ: സനയ, ശാൽവിൻ.

സഹോദരങ്ങൾ: ലീല, കുമാരൻ (സി.പി.എം. പുളിയനമ്പ്രം ബ്രാഞ്ചംഗം), വിജയൻ (സി.പി.എം. പുളിയനമ്പ്രം ബ്രാഞ്ചംഗം), സി.വി. രവീന്ദ്രൻ (സി.പി.എം. സെൻട്രൽ പുളിയനമ്പ്രം ബ്രാഞ്ച് സെക്രട്ടറി).

സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!