കണ്ണൂർ : പയ്യന്നൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കുഞ്ഞികൃഷ്ണൻറ്റെ വെളിപ്പെടുത്തലിന് ശേഷം പയ്യന്നൂർ എം എൽ എ നടത്തിയ രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെക്കുറിച്ച് കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ പോലും ബോധ്യപ്പെടുത്താൻ സാധിക്കുന്നില്ല എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും, കെ പി സി സി മെമ്പറുമായ അഡ്വ വി പി അബ്ദുൽ റഷീദ് പറഞ്ഞു.
ധനരാജിന്റെ കൊലപാതകം പയ്യന്നൂരിലെ സി പി എം ഭൂമാഫിയ സ്പോൺസർ ചെയ്തതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും, ധൈര്യമുണ്ടെങ്കിൽ രക്തസാക്ഷിയുടെ കുടുംബത്തെ മുൻനിർത്തി മാധ്യമ സമ്മേളനം വിളിക്കാൻ ജില്ലാ സെക്രട്ടറിയെ വെല്ലുവിളിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കണ്ണൂർ ടൗണിൽ യൂത്ത് കോൺഗ്രസ് സ്ഥാപിച്ച ബോർഡ് നശിപ്പിച്ചതിലും, പ്രതിഷേധിച്ച പ്രവർത്തകരെ മർദിച്ചതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ തെരുവ് ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട്, റോബർട്ട് വെള്ളാംവെള്ളി, ഫർസിൻ മജീദ്, റിൻസ് മാനുവൽ, സുധീഷ് വെള്ളച്ചാൽ,മഹിത മോഹൻ, മിഥുൻ മാറോളി, എന്നിവർ സംസാരിച്ചു.
തകർത്ത ബോർഡിന്റെ മാതൃകയിലുള്ള പോസ്റ്റർ കണ്ണൂർ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ പതിപ്പിച്ചു. ജില്ലയിൽ ഉടനീളം ഈ പോസ്റ്റർ പ്രചരണം തുടരുമെന്നും ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

