
മയ്യിൽ: കൊയ്ത്തിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ വള്ളിയോട്ട് പാടശേഖരത്തിൽ വ്യാപിച്ച ഫംഗസ് ബാധ കർഷകരുടെ പ്രതീക്ഷകൾ തകർക്കുന്നു. പുള്ളിക്കുത്ത് രോഗം ബാധിച്ചതിനെത്തുടർന്ന് 15 ഏക്കറിലധികം പാടത്തെ നെൽക്കൃഷി നാശത്തിന്റെ വക്കിലാണ്. ഏകദേശം 20 ടണ്ണോളം നെല്ലുല്പാദനത്തിൽ കുറവുണ്ടാകുമെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.
അൻപതോളം കർഷകരാണ് ഈ പാടശേഖരത്തിൽ കൃഷിയിറക്കിയിട്ടുള്ളത്. മികച്ച കാലാവസ്ഥ ലഭിച്ചതിനാൽ 50 ടണ്ണോളം വിളവ് പ്രതീക്ഷിച്ചിടത്താണ് കതിരുകൾ ചാഴിയായി മാറുന്ന ദുരവസ്ഥയുള്ളതെന്ന് പാടശേഖര സമിതി പ്രസിഡന്റ് കെ.പി. പവിത്രൻ പറഞ്ഞു. കഷ്ടപ്പെട്ട് കൃഷി ചെയ്ത കർഷകർക്ക് കൃഷി വകുപ്പിൽ നിന്ന് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് സെക്രട്ടറി കെ.പി. ദിനേശൻ ആവശ്യപ്പെട്ടു.
ഫംഗസ്, ബാക്ടീരിയ എന്നിവ മൂലമാണ് ഇലകളിൽ വാട്ടം കണ്ട് തുടങ്ങുന്നതെന്നും ഇത് ക്രമേണ കതിരുകളെ ബാധിച്ച് ചെടി പൂർണ്ണമായും നശിക്കാൻ കാരണമാകുമെന്നും മയ്യിൽ കൃഷി ഓഫീസർ കെസിയ ചെറിയാൻ അറിയിച്ചു. തുടക്കത്തിൽ തന്നെ പ്രതിരോധ മരുന്നുകൾ തളിച്ച് രോഗവ്യാപനം തടയാൻ കർഷകർ ശ്രദ്ധിക്കണമെന്നും അവർ നിർദ്ദേശിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

