തളിപ്പറമ്പ്: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ വി.യുടെ വീടിന് മുന്നിൽ അജ്ഞാതർ റീത്ത് വെച്ചു. തളിപ്പറമ്പ് തൃച്ഛംബരത്തെ വീടിന് മുന്നിലാണ് ഇന്ന് രാവിലെ റീത്ത് വെച്ച നിലയിൽ കണ്ടെത്തിയത്. ‘RIP രാഹുൽ’ എന്ന് എഴുതിയ കുറിപ്പോടെയാണ് റീത്ത് കണ്ടെത്തിയത്.
രാവിലെ വീട്ടുകാരാണ് വീടിന്റെ പ്രധാന കവാടത്തിന് മുന്നിൽ റീത്ത് കണ്ടത്. സംഭവത്തെത്തുടർന്ന് രാഹുൽ വി. തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.കോൺഗ്രസ് നേതൃത്വം സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

