പുലൂപ്പി പാറപ്പുറം ഭാഗങ്ങളിൽ മോഷണശല്യം രൂക്ഷമാകുന്നു

Anees kannadiparamba

പുലൂപ്പി: പുലൂപ്പി പാറപ്പുറം, പള്ളിപ്പുറം പരിസരങ്ങളിൽ മോഷണശല്യം വ്യാപകമാകുന്നു. ഏറ്റവും ഒടുവിലായി പള്ളിപ്പുറം സ്വദേശിയുടെ വീട്ടിലെ കിണറ്റിലെ മോട്ടോറാണ് മോഷണം പോയത്. ഇന്നലെ രാവിലെ മോട്ടോർ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും വെള്ളം ലഭിക്കാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം പുറത്തറിയുന്നത്. ഇലക്ട്രീഷ്യനെ എത്തിച്ച് പരിശോധിച്ചപ്പോൾ മോട്ടോർ കാണാനില്ലെന്ന് വ്യക്തമാവുകയായിരുന്നു.

സംഭവത്തിൽ വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മേഖലയിൽ മോഷണം പതിവാകുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. വീടിന് മുന്നിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് ഇന്ധനം മോഷ്ടിക്കുന്നത് ഇവിടെ നേരത്തെയും പതിവായിരുന്നു. രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യവും വർധിച്ചിട്ടുണ്ട്. മോഷണശല്യം രൂക്ഷമായതോടെ ഭീതിയിലായ നാട്ടുകാർ മേഖലയിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!