മയ്യിൽ: ലയൺസ് ഇന്റർനാഷണൽ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ടാണ് ലയൺസ് ക്ലബ്ബ് ഈ പദ്ധതി നടപ്പിലാക്കിയത്.
ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ലയൺ പി. രാധാകൃഷ്ണൻ പരിപാടിക്ക് നേതൃത്വം നൽകി. ക്ലബ്ബ് ട്രഷറർ എ. ഗോപിനാഥൻ, ഭാരവാഹികളായ സി.കെ. പ്രേമരാജൻ, കെ.വി. ശിവരാമൻ, പി.പി. സുരേന്ദ്രൻ, ബഡ്സ് സ്കൂൾ അധ്യാപിക ബീന ബോബൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ മേഖലയിൽ സംഘടിപ്പിക്കുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

