അഴീക്കോട് മണ്ഡലത്തിലെ വളപട്ടണത്ത് ഒരു ഫയർ സ്റ്റേഷൻ അനിവാര്യമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി.

Kannadiparamba online news

വളപട്ടണം കീരിയാട്ടുള്ള കെ.എസ്. അബ്ദുൽ സത്താർ ഹാജി സാഹിബിൻ്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി പ്ലൈവുഡ്സിൽ ഇന്നലെ പുലർച്ചെയുണ്ടായ തീപ്പിടുത്തത്തിൽ കോടി കണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായത്. തൊഴിലാളികൾ രാത്രി ഷിഫ്റ്റ് എട്ട് മണിയോടെ അവസാനിപ്പിച്ച് പോയതിനുശേഷമാണ് ഈ അനിഷ്ട സംഭവം.

തീപ്പിടിച്ച് നശിച്ച ഫാക്ടറിയും പരിസരവും അഡ്വ. അബ്ദുൽ കരീം ചേലേരി സന്ദർശിച്ചു. വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.സി. ജംഷീറ, മെമ്പർ എ.ടി. ഷഹീർ എന്നിവർ കൂടെയുണ്ടായിരുന്നു.

കണ്ണൂർ ജില്ലയിലെ തന്നെ പ്രമുഖ വ്യവസായ കേന്ദ്രമാണ് വളപട്ടണം. നിരവധി പ്ലൈവുഡ്സ് ഫാക്റ്ററികളും കിടക്ക നിർമ്മാണ ഫാക്റ്ററികളും സ്ഥിതി ചെയ്യുന്ന ഇവിടെ ഒരു ഫയർ സ്റ്റേഷൻ യൂണിറ്റ് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!