ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് (ജനുവരി 30) വൈദ്യുതി മുടങ്ങും

Anees kannadiparamba

കണ്ണൂർ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജില്ലയിലെ വിവിധ ഇലക്ട്രിക്കൽ സെക്ഷനുകൾക്ക് കീഴിൽ ഇന്ന് വൈദ്യുതി തടസ്സം അനുഭവപ്പെടും.

• കൊളച്ചേരി: രാവിലെ 8 മുതൽ വൈകീട്ട് 3 വരെ നാല് സെൻ്റ് കനാൽ, നാല് സെൻ്റ് കോളനി ഭാഗങ്ങളിലും, രാവിലെ 8 മുതൽ 9:30 വരെ ചേലേരി അമ്പലം, കൊളച്ചേരി പറമ്പ് എന്നിവിടങ്ങളിലും വൈദ്യുതി ഉണ്ടാകില്ല. പത്ത് മുതൽ ഉച്ചയ്ക്ക് 2 വരെ ചെങ്ങിണി കണ്ടി, വള്ളുവൻ കടവ്, മന്ന റോഡ്, കൊയിലി നഴ്‌സിംഗ് പരിധിയിലും തടസ്സം അനുഭവപ്പെടും.

• ചാലോട്: രാവിലെ 8 മുതൽ വൈകീട്ട് 3 വരെ കൂടാളി പോസ്റ്റ് ഓഫീസ്, കണ്ണൻ കുന്ന്, ഇറച്ചി പീടിക, എ ടി പീടിക, തെരൂർ എന്നിവിടങ്ങളിലും രാവിലെ 9 മുതൽ വൈകീട്ട് 5 വരെ നായാട്ടുപാറ ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതി മുടങ്ങും.

• ഇരിക്കൂർ: രാവിലെ 8:30 മുതൽ 12:30 വരെ കുപ്പം, മലപ്പട്ടം ഭാഗങ്ങളിലും, 11:30 മുതൽ വൈകീട്ട് 3 വരെ അടിച്ചേരി, അരിച്ചാൽ എന്നിവിടങ്ങളിലും, വൈകീട്ട് 3 മുതൽ 5 വരെ പതിനാറാം പറമ്പ് പരിധിയിലും വൈദ്യുതി മുടങ്ങും.

• ഏച്ചൂർ: രാവിലെ 8 മുതൽ 11 വരെ പന്നിയോട്ട്. 11 മുതൽ 1 വരെ വട്ടപ്പോയിൽ കനാൽ, 1 മുതൽ 3 വരെ ഡയമണ്ട് പെയിന്റ് പരിധിയിലും വൈദ്യുതി ഉണ്ടാകില്ല.

• ശ്രീകണ്‌ഠപുരം: രാവിലെ 8:30 മുതൽ വൈകീട്ട് 5 വരെ മരിയ നഗർ, ചെമ്പൻന്തൊട്ടി, ഓടക്കുണ്ട്, കൊക്കായി പരിധിയിൽ വൈദ്യുതി മുടങ്ങും.

• പയ്യാവൂർ: രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ വെമ്പുവ, ഹരിശ്രീ നഗർ, ബൈപ്പാസ്, പയ്യാവൂർ ടൗൺ, അങ്ങാടി പരിധിയിൽ വൈദ്യുതി മുടങ്ങും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!