കൊച്ചി/കണ്ണൂർ: സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റിയിലെ ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞിക്കൃഷ്ണന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഫെബ്രുവരി 4 ബുധനാഴ്ച പയ്യന്നൂർ ഗാന്ധി സ്ക്വയറിൽ നടക്കുന്ന അദ്ദേഹത്തിന്റെ പുസ്തക പ്രകാശന ചടങ്ങിന് മതിയായ സുരക്ഷ ഉറപ്പാക്കാനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദ്ദേശിച്ചത്.
‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് തനിക്കും കുടുംബത്തിനും നേരെ ഭീഷണിയുണ്ടെന്നും, ചടങ്ങ് തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കുഞ്ഞിക്കൃഷ്ണൻ കോടതിയെ സമീപിച്ചത്. ഫണ്ട് തട്ടിപ്പിൽ ആരോപണവിധേയനായ പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ഏരിയ സെക്രട്ടറി പി. സന്തോഷ് എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു. തനിക്കുണ്ടാകുന്ന ഏത് ആക്രമണത്തിനും ഉത്തരവാദികൾ ഇവരായിരിക്കുമെന്ന് ഹർജിയിൽ കുഞ്ഞിക്കൃഷ്ണൻ ആരോപിച്ചിരുന്നു. ഫെബ്രുവരി 4-ന് വൈകുന്നേരം 5 മണിക്കാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

