കണ്ണാടിപ്പറമ്പ്: കൊളച്ചേരി പഞ്ചായത്തിലെ അമ്പിളി എന്ന യുവതിയുടെ ചികിത്സയ്ക്കായി ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ സ്വരൂപിച്ച ധനസഹായം കൈമാറി. ഇരു വൃക്കകളും തകരാറിലായി എ.കെ.ജി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന അമ്പിളിയുടെ ദുരിതാവസ്ഥയറിഞ്ഞ് വിദ്യാർത്ഥികൾ സ്വമേധയാ മുന്നിട്ടിറങ്ങിയാണ് തുക സമാഹരിച്ചത്.
സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ദാറുൽ ഹസനാത്ത് ജനറൽ സെക്രട്ടറി കെ.എൻ. മുസ്തഫ ചികിത്സാ ഫണ്ട് കൺവീനർ കെ. ബാലന് തുക കൈമാറി. കുട്ടിക്കാലം മുതലേ ദാനധർമ്മങ്ങൾ ശീലിക്കുന്നത് സമൂഹത്തിൽ വലിയ നന്മകൾ വിതയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ ചെയർമാൻ കെ.പി. അബൂബക്കർ ഹാജി, സി.ഇ.ഒ ഡോ. താജുദ്ദീൻ വാഫി, രമേശൻ പി., മേഘ ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രിൻസിപ്പൽ അബ്ദുൽ റഹിമാൻ വേങ്ങാടൻ സ്വാഗതവും വൈസ് പ്രിൻസിപ്പൽ സുനിത രാജീവ് നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

