കണ്ണാടിപ്പറമ്പ്: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലൈബ്രറി കൗൺസിൽ നടത്തുന്ന ഭരണഘടനാ സംരക്ഷണ മാസാചരണത്തിന്റെ ഭാഗമായി മാതോടം ഇ.കെ. നായനാർ സ്മാരക വായനശാലയിൽ ‘അക്ഷര കരോൾ’ സംഘടിപ്പിച്ചു. പരിപാടി സാംസ്കാരിക പ്രവർത്തകൻ വിനോദ് കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.
ഭരണഘടനാ ആപ്തവാക്യങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകൾ, ബാൻഡ് വാദ്യം, ഭരണഘടനാ ഗീതം എന്നിവ അക്ഷര കരോളിന് മാറ്റുകൂട്ടി. പരിപാടിയുടെ ഭാഗമായി ഭരണഘടനയുടെ ആമുഖം വീടുകളിൽ വിതരണം ചെയ്തു. വായനശാല സെക്രട്ടറി കെ.പി. രമേശൻ, മിഥുൻ പി., ജിജു ഷനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികളും പൊതുജനങ്ങളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
മാസാചരണത്തിന്റെ തുടർച്ചയായി ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ 10 മണിക്ക് ചിത്രരചനാ മത്സരവും, ഫെബ്രുവരി 15-ന് ഭരണഘടനാ സംരക്ഷണ സദസ്സും ക്വിസ് മത്സരവും വായനശാലയിൽ വെച്ച് നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

