മയ്യിൽ ഏരിയ വ്യാപാരി വ്യവസായി സമിതിയുടെ കമ്പിൽ യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. കമ്പിൽ സംഘമിത്രയിൽ വെച്ച് നടന്ന കൺവെൻഷൻ സമിതി ജില്ലാ എക്സിക്യൂട്ടീവ് അംഗം സുരേഷ് കണ്ടംങ്കോൽ ഉദ്ഘാടനം ചെയ്തു. സി. പ്രകാശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി പി.പി. ബാലകൃഷ്ണൻ, ഏരിയ പ്രസിഡന്റ് പി. ഉല്ലാസൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീധരൻ സംഘമിത്ര, നാറാത്ത് പഞ്ചായത്ത് മെമ്പർ ടി. ലീല എന്നിവർ ആശംസകൾ നേർന്നു. എ.പി. നാരായണൻ സ്വാഗതവും വിനോദ് ഗോവിന്ദ് നന്ദിയും രേഖപ്പെടുത്തി.
പുതിയ ഭാരവാഹികൾ:
യൂണിറ്റ് പ്രസിഡന്റായി എ.പി. നാരായണനെയും സെക്രട്ടറിയായി സി. പ്രകാശനെയും തിരഞ്ഞെടുത്തു. വി. നാരായണനാണ് ട്രഷറർ. എം.വി. ബാലകൃഷ്ണനെ വൈസ് പ്രസിഡന്റായും വിനോദ് ഗോവിന്ദിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

