തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് എല്ലാവർക്കും ഇഷ്ടപ്പെടുന്നതും പ്രായോഗികവുമായ ഒന്നായിരിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബജറ്റ് അവതരണത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറും സ്വപ്നങ്ങളല്ല, മറിച്ച് ഇടതുപക്ഷ സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണ് ബജറ്റിൽ പറയുകയെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുന്ന ജനകീയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്ന് മന്ത്രി സൂചിപ്പിച്ചു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, യുവാക്കൾക്ക് നാട്ടിൽ തന്നെ തൊഴിൽ ഉറപ്പാക്കുക, സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ ശക്തിപ്പെടുത്തുക എന്നിവയ്ക്കായിരിക്കും മുൻഗണന. ശമ്പള പരിഷ്കരണം, ക്ഷേമ പെൻഷൻ വർദ്ധനവ് തുടങ്ങിയ സുപ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

