കണ്ണാടിപ്പറമ്പ്: സംസ്ഥാന ബജറ്റിൽ കണ്ണാടിപ്പറമ്പ്, നാറാത്ത്, ചേലേരി മേഖലകളിലെ റോഡ് വികസനത്തിന് വൻ തുക അനുവദിച്ചു. വർഷങ്ങളായി പ്രദേശവാസികൾ ആവശ്യപ്പെടുന്ന കണ്ണാടിപ്പറമ്പ് വള്ളുവൻ കടവ് മുത്തപ്പൻ ക്ഷേത്രം റോഡ് മിനി മെക്കാഡം നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി ഒരു കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.
നാറാത്ത് ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകൾക്കും ബജറ്റിൽ പ്രത്യേക പരിഗണന ലഭിച്ചു. നാറാത്ത് ഓണപ്പറമ്പ് – ഇടക്കൈ തോട് – ചേലേരി അമ്പലം റോഡ്, നാറാത്ത് ബസാർ – മുച്ചിലോട്ട് കാവ് റോഡ്, പാപ്പിനിശ്ശേരി – പാറക്കൽ – കല്ലൂരിക്കടവ് റോഡ് എന്നിവ നവീകരിക്കുന്നതിനായി 50 ലക്ഷം രൂപ വീതം അനുവദിച്ചു.
കൂടാതെ, പാപ്പിനിശ്ശേരി കടവത്തു വയൽ പ്രദേശത്തെ പുഴഭിത്തി നിർമ്മാണത്തിനായി 50 ലക്ഷം രൂപ അനുവദിച്ചത് തീരദേശവാസികൾക്ക് വലിയ ആശ്വാസമാകും. അഴീക്കോട് മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ വികസനത്തിനായി കെ.വി. സുമേഷ് എം.എൽ.എ നടത്തിയ നിരന്തര ഇടപെടലുകളാണ് ഈ നേട്ടത്തിന് പിന്നിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

