റെയിൽവേ അണ്ടർബ്രിഡ്ജിലെ വെള്ളക്കെട്ട്: ശുചീകരണ പ്രവർത്തനങ്ങളുമായി കണ്ണൂർ കോർപ്പറേഷൻ; മേയർ പി. ഇന്ദിര സ്ഥലം സന്ദർശിച്ചു

Anees kannadiparamba

കണ്ണൂർ: നഗരത്തിലെ പ്രധാന പാതകളിലൊന്നായ റെയിൽവേ അണ്ടർബ്രിഡ്ജിലെ രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കാൻ ലക്ഷ്യമിട്ട് കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മഴ പെയ്യുമ്പോൾ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് അടിയന്തര നടപടി. കോർപ്പറേഷൻ മേയർ പി. ഇന്ദിര നേരിട്ടെത്തി പ്രവൃത്തികൾ വിലയിരുത്തി.

റോഡിലെ വെള്ളം റെയിൽവേ ഭൂമിയിലൂടെ ഒഴുകി സമീപത്തെ തോട്ടിലേക്ക് പോകേണ്ടതാണ്. കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഓവുചാലുകൾ വൃത്തിയാക്കാറുണ്ടെങ്കിലും റെയിൽവേയുടെ ഭാഗത്തെ മണ്ണ് നീക്കം ചെയ്യാത്തത് വെള്ളക്കെട്ട് തുടരാൻ കാരണമാകുന്നു. ഇതിന് പരിഹാരമായി റെയിൽവേയുടെ അനുമതിയോടെ കോർപ്പറേഷൻ തൊഴിലാളികളെ ഉപയോഗിച്ച് റെയിൽവേയുടെ പരിധിയിലുള്ള മണ്ണും നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മേയർ പറഞ്ഞു. കൗൺസിലർ പി. അജിത്ത്, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സി.ആർ. സന്തോഷ് കുമാർ എന്നിവരും മേയർക്കൊപ്പം ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!