ഫ്ലക്സ് ബോർഡുകൾ തകർത്തതിൽ പ്രതിഷേധം; കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രകടനം

Kannadiparamba online news
Screenshot

കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് കണ്ണൂർ നഗരത്തിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവർത്തകർ തകർക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. ബോർഡുകൾ നശിപ്പിക്കുന്നത് ചോദ്യം ചെയ്ത മണ്ഡലം പ്രസിഡന്റ് റിജിൻ ബാബുവിനെ സി.പി.എം പ്രവർത്തകർ ആക്രമിച്ചതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് വരുൺ എം.കെ. അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ വി. രാഹുൽ, റോബർട്ട്‌ വെള്ളാംവെള്ളി, മഹിത മോഹൻ എന്നിവർ പ്രസംഗിച്ചു.

നേതാക്കളായ ഫർഹാൻ മുണ്ടേരി, സുധീഷ് വെള്ളച്ചാൽ, സുബീഷ് മരക്കാർക്കണ്ടി, പ്രിനിൽ മതുക്കോത്ത്, റിജിൻ രാജ്, പ്രകീർത്ത് മുണ്ടേരി, അശ്വിൻ സുധി, അർജുൻ ചാലാട് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!