കേരള ബഡ്ജറ്റ് 2026 ൽ അഴീക്കോട് മണ്ഡലത്തിന് കൈ നിറയെ;അഴീക്കോട് നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 45 കോടി രൂപ വകയിരുത്തി

Anees kannadiparamba

.

അഴീക്കൽ ഗ്രീൻഫീൽഡ് ഇൻ്റർനാഷണൽ പോർട്ട് പ്രാഥമിക പ്രവർത്തനങ്ങൾക്കായും നിലവിലെ അഴീക്കൽ മൈനർ പോർട്ടിൻ്റെ വികസന പ്രവർത്തനങ്ങൾക്കായും ആകെ 25 കോടി രൂപ അനുവദിച്ചു.

അഴീക്കോട് തീരദേശപ്രദേശമായ നീർക്കടവിൽ ഫിഷ് ലാൻഡിങ് സെൻ്റർ നിർമ്മാണത്തിനായി 5 കോടി രൂപ, ഗവ ഹയർ സെക്കൻഡറി സ്കൂൾ പള്ളിക്കുന്ന് 2 കോടി രൂപ, ഗവ ഹയർ സെക്കൻഡറി സ്കൂൾ പുഴാതി 1 കോടി രൂപയും പുതിയ കെട്ടിടം നിർമ്മാണത്തിനായി അനുവദിച്ചു.

പാപ്പിനിശ്ശേരി കടവത്തു വയൽ പ്രദേശത്തെ പുഴഭിത്തി നിർമ്മാണത്തിനായി 50 ലക്ഷം രൂപ അനുവദിച്ചു.

കണ്ണാടിപ്പറമ്പ് വള്ളുവൻ കടവ് മുത്തപ്പൻ ക്ഷേത്രം റോഡ് മിനി മെക്കാഡം റോഡ് ആക്കി ഉയർത്തുന്നതിനായി ഒരു കോടി രൂപ അനുവദിച്ചു, അലവിൽ ഇളമ്പിലാൻ പാറ നാലുമുക്ക് റോഡ് മിനി മെക്കാഡം റോഡാക്കി ഉയർത്തുന്നതിന് 1 കോടി രൂപ അനുവദിച്ചു.

പുഴാതി ഗോപാലൻകട ഒറ്റ പിടിക്ക റോഡ്, ജോൺ മിൽ കക്കാട് റോഡ്, രാജാസ് യു പി സ്കൂൾ പുതിയതെരു മണ്ഡപം റോഡ്, പള്ളിയാമൂല തെക്കൻ മണൽ ചാലാട് അമ്പലം റോഡ്, പള്ളിക്കുന്ന് ആകാശവാണി കാനത്തൂർ അമ്പലം റോഡ്, പS.നപ്പാലം സവിത ഫിലിംസിറ്റി മുള്ളങ്കണ്ടി പാലം ചിള്ളിക്കുന്ന് പള്ളിക്കുന്ന് ബാങ്ക് റോഡ്, പള്ളിക്കുന്നുമ്പ്രം വൻകുളത്ത് വയൽ റോഡ്, അഴീക്കോട് അക്ലിയത്ത് ക്ഷേത്രം പുന്നക്കപ്പാറ അരയാക്കണ്ടിപാറ റോഡ്, പാപ്പിനിശ്ശേരി പാറക്കൽ കല്ലൂരിക്കടവ് റോഡ്, പാപ്പിനിശ്ശേരി വേളാപുരം കോളനി പഴഞ്ചിറ റോഡ്, നാറാത്ത് ഓണപ്പറമ്പ് ഇടക്കൈ തോട് ചേലേരി അമ്പലം റോഡ്, നാറാത്ത് ബസാർ മുച്ചിലോട്ട് കാവ് റോഡ്, വായിപറമ്പ് വൻകുളത്തു വയൽ റോഡ്, പള്ളിയാമൂല ചാലാട് അമ്പലം റോഡ്, വളപട്ടണം സ്കൂൾ കളരി വാതുക്കൽ റോഡ്, ശാദുലിപ്പള്ളി കുഞ്ഞിപ്പള്ളി റോഡ്, അലവിൽ പള്ളി ആശാരി കുന്ന് റോഡ്, ചെമ്മരശ്ശേരി പാറ – കച്ചേരി പാറ റോഡ്, പൊടിക്കുണ്ട് രാജേന്ദ്രൻ നഗർ ഹൗസിംഗ് കോളനി റോഡ് എന്നീ റോഡുകൾ മിനിയും അക്കാഡം റോഡാക്കി ഉയർത്തുന്നതിന് 50 ലക്ഷം രൂപ വീതം അനുവദിച്ചു.

മണ്ഡലത്തിന് ആകെ 45 കോടി രൂപയുടെ ബഡ്ജറ്റ് പ്രഖ്യാപനങ്ങളാണ് നടന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!