കീരിയാട് പ്ലൈവുഡ് ഫാക്ടറിയിലെ തീ നിയന്ത്രണവിധേയമായി; വൻ നാശനഷ്ടം, ഒഴിവായത് വലിയ ദുരന്തം

Kannadiparamba online news
Screenshot

കണ്ണൂർ: ചിറക്കൽ കീരിയാട് പ്രവർത്തിക്കുന്ന സെഞ്ചറി പ്ലൈവുഡ് നിർമ്മാണ കേന്ദ്രത്തിലുണ്ടായ വൻ തീപിടുത്തം അഗ്നിരക്ഷാ സേന പൂർണ്ണമായും അണച്ചു. ഇന്ന് പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ ഫാക്ടറിയിലെ യന്ത്രങ്ങൾ, അസംസ്കൃത വസ്തുക്കൾ, കെട്ടിടത്തിന്റെ ഒരു ഭാഗം എന്നിവ പൂർണ്ണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.

കണ്ണൂർ, തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളിൽ നിന്നായി എത്തിയ 7 യൂണിറ്റ് അഗ്നിരക്ഷാ സേന മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്ലൈവുഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളിലേക്ക് തീ അതിവേഗം പടർന്നത് വെല്ലുവിളിയായെങ്കിലും കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ സേനയ്ക്ക് സാധിച്ചു. അപകടസമയത്ത് ഫാക്ടറിക്കുള്ളിൽ തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വലിയൊരു അപായം ഒഴിവായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!