കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തി. വ്യാഴാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഒരു പവൻ സ്വർണത്തിന് 8,640 രൂപയാണ് വർദ്ധിച്ചത്. ഇതോടെ പവൻ വില 1,31,160 രൂപയിലെത്തി. ഗ്രാമിന് 1,080 രൂപ വർദ്ധിച്ച് 16,395 രൂപയായി. ആഗോള വിപണിയിലെ ചലനങ്ങളും ആഭ്യന്തര വിപണിയിലെ ആവശ്യകതയുമാണ് വില കുതിച്ചുയരാൻ കാരണമായത്.
ദേശീയ വിപണിയായ എം.സി.എക്സിലും (MCX) വില കുതിച്ചുയർന്നു. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,954 രൂപ വർദ്ധിച്ച് 1,75,869 രൂപയായി. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 5,591 ഡോളറിലെത്തിയിട്ടുണ്ട്. ഈ ആഴ്ച മാത്രം സ്വർണവിലയിൽ പത്ത് ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണത്തിനൊപ്പം വെള്ളിവിലയും സർവ്വകാല റെക്കോർഡിലെത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

