പത്താംതരം തുല്യതയിൽ നൂറുശതമാനം വിജയം; ചെങ്ങളായിയിലെ പഠിതാക്കൾക്ക് നാടിന്റെ ആദരം

Anees kannadiparamba

ചെങ്ങളായി: പ്രായം പഠനത്തിന് തടസ്സമല്ലെന്ന് തെളിയിച്ച് കേരള സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ച ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ പഠിതാക്കൾക്ക് ഹൃദ്യമായ സ്വീകരണം നൽകി. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി പരീക്ഷ എഴുതിയ 35 പേരും ഉന്നത വിജയം കരസ്ഥമാക്കി. 72 വയസ്സുള്ളവർ വരെ ഈ വിജയക്കുതിപ്പിലുണ്ടെന്നത് ശ്രദ്ധേയമാണ്.

അനുമോദന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിപിന ബി.പി. ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. രവി അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ ഷാജു ജോൺ മുഖ്യ അതിഥിയായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.സി. അമ്മുക്കുട്ടി, പി.വി. രാജൻ, എം.വി. ബിന്ദു, സാക്ഷരതാ മിഷൻ ആർ.പി. കെ.വി. ജനാർദനൻ മാസ്റ്റർ, കെ.എം. ശോഭന എന്നിവർ ആശംസകൾ നേർന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരികൃഷ്ണൻ കെ.യു. സ്വാഗതവും സാക്ഷരതാ പ്രേരക് രജനി എം.വി. നന്ദിയും പറഞ്ഞു. പഠിതാക്കളായ ലീല പി., ചന്ദ്രമതി സി. എന്നിവർ മറുപടി പ്രസംഗം നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!