കണ്ണാടിപ്പറമ്പ്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പൊറോളം കാര്യംപറമ്പ് റോഡ് ശുചീകരിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് ശുചീകരണ പ്രവൃത്തി നടത്തിയത്.
റോഡ് സൈഡിലെ കാടുകൾ വെട്ടിത്തെളിച്ചും, റോഡിലേക്ക് അപകടകരമായി വീഴാറായ മരക്കൊമ്പുകൾ മുറിച്ചുമാറ്റിയും സംഘം ഗതാഗതം സുഗമമാക്കി. കൂടാതെ റോഡരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

