മയ്യിൽ ഗ്രാമപഞ്ചായത്ത് 2026-27 ജനകീയാസൂത്രണം: വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം ചേർന്നു

Anees kannadiparamba

മയ്യിൽ: മയ്യിൽ ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ ജനകീയാസൂത്രണ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാർ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.വി. ശ്രീജിനി അധ്യക്ഷത വഹിച്ചു.

അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വികസന കാഴ്ചപ്പാടുകൾ ഉൾക്കൊള്ളുന്ന സമീപനരേഖ യു. ജനാർദ്ദനൻ യോഗത്തിൽ അവതരിപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. അബ്ദുറഹിമാൻ മുഖ്യാതിഥിയായി പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു. വർക്കിംഗ് ഗ്രൂപ്പ് രൂപീകരണവും പദ്ധതി തയ്യാറാക്കുന്നതിലെ നടപടിക്രമങ്ങളും ഹെഡ് ക്ലർക്ക് പ്രദീപ്കുമാർ വിശദീകരിച്ചു.

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി. സൗമിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം യു. ലക്ഷ്മണൻ എന്നിവർ സന്നിഹിതരായിരുന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കുമാരി കാർത്തിക എം.എസ്. സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ദിവാകരൻ കെ. നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരും വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!