അനീസ് കണ്ണാടിപറമ്പ ✍️
കണ്ണാടിപ്പറമ്പ്: തെന്നിന്ത്യയിലെ പ്രശസ്തമായ ഇസ്ലാമിക വിജ്ഞാന കേന്ദ്രം വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നടന്ന പരീക്ഷയിൽ ഉന്നത നേട്ടം കൈവരിച്ച് കണ്ണൂർ സ്വദേശി. കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലെ അബ്ദുറഹീം പി.സി.യുടെ മകൻ ഹാഫിള് ത്വയ്യിബ് ബാഖവി ഖുർആൻ തഖസ്സുസ് വിഭാഗത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി.
ഇതോടൊപ്പം തന്നെ ബാഖിയാത്തിൽ നിന്നുള്ള ഏറ്റവും ഉയർന്ന ബിരുദമായ ‘അൽ ബാഖവിയ്യത്തുൽ ഉല്യാ’ (Al Baqaviyyathul Ulya) ബിരുദവും കൂടാതെ നിസാമി ബിരുദവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. പുല്ലൂപ്പിയിലെ പൗരപ്രമുഖനായിരുന്ന പരേതനായ എ.വി. അബ്ദുള്ള മൗലവിയുടെ പൗത്രനും, പ്രമുഖ പണ്ഡിതൻ അഷ്റഫ് ഫൈസി കണ്ണാടിപ്പറമ്പിന്റെ സഹോദരി പുത്രനാണ് ത്വയ്യിബ് ബാഖവി.
തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം അറബിക് കോളേജ്, സഫാ ഹിഫുളുൽ ഖുർആൻ കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് ഹിഫ്സ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് കേരളത്തിലെ ഏറ്റവും വലിയ ദർസുകളിലൊന്നായ മലപ്പുറം ആലത്തൂർപ്പാടി ദർസ്സിൽ നിന്നും ദർസ് പഠനവും പൂർത്തിയാക്കി. വിജ്ഞാന ലോകത്തെ ഈ വലിയ നേട്ടം പുല്ലൂപ്പി പ്രദേശത്തിനും കണ്ണൂരിനും ഒരുപോലെ അഭിമാനമായി മാറിയിരിക്കുകയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

