സംഗീത സായാഹ്നത്തിന് തിരിതെളിഞ്ഞു; യൂനിക് മ്യൂസിക് ലൈവ് ഉദ്ഘാടനം ചെയ്തു

Anees kannadiparamba

കണ്ണൂർ: കണ്ണൂർ യൂനിക് മ്യൂസിക് ലൈവിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ സംഗീത വിരുന്ന് കണ്ണൂർ മഹാത്മ മന്ദിരത്തിൽ നടന്നു. കണ്ണൂർ പ്രസ് ക്ലബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.കെ. അജയകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

തുടർന്ന് നടന്ന ഗാനസന്ധ്യയിൽ ഷുഹൈബ്, ഷിന്റോ, നിയാസ്, പി. ഷരീഫ്, ശൈലേഷ്, ശ്രീജ, രാഖി, റസൽ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. മ്യൂസിക് ലൈവ് സെക്രട്ടറി ജമാൽ സിറ്റി, ഡോ. ടി. ശശിധരൻ, സുഹൈദ്, രാഖിന, പ്രസിഡന്റ് യു. സുമജ, ശ്രീജ എന്നിവർ പ്രസംഗിച്ചു. സംഗീത പ്രേമികൾക്ക് നവ്യാനുഭവം പകരുന്നതായിരുന്നു പരിപാടി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!