വളപട്ടണം: വളപട്ടണം ടൗൺ സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന എ.കെ. കുഞ്ഞിമായൻ ഹാജി സ്മാരക സ്വർണ്ണ കപ്പിനും ആർ.എ.ജി ഹോൾഡിങ്ങ്സ് ദുബായ് നൽകുന്ന ഒരു ലക്ഷം രൂപ പ്രൈസ് മണിക്കും വേണ്ടിയുള്ള അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ പി.എഫ്.സി പാപ്പിനിശ്ശേരി ക്വാർട്ടറിൽ പ്രവേശിച്ചു. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ടൗൺ ടീം അരീക്കോടിനെതിരെ നറുക്കെടുപ്പിലൂടെയാണ് പാപ്പിനിശ്ശേരി വിജയികളായത്.
മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ നിൽക്കുകയായിരുന്നു. കളി അവസാനിക്കാൻ അഞ്ച് മിനിറ്റ് ബാക്കി നിൽക്കെ മഴ ശക്തമായതോടെ മത്സരം തുടരാനാവാത്ത സാഹചര്യം ഉണ്ടായി. തുടർന്ന് സംഘാടകർ നടത്തിയ നറുക്കെടുപ്പിലൂടെ പി.എഫ്.സി പാപ്പിനിശ്ശേരിയെ വിജയിയായി പ്രഖ്യാപിച്ചു.
ഇന്ന് (ചൊവ്വ) നടക്കുന്ന മത്സരം:
രാത്രി 8 മണിക്ക് വില്ല ബോയ്സ് കർണ്ണാടകയും ഉദയ പറമ്പിൽ പീടികയും തമ്മിൽ ഏറ്റുമുട്ടും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

