കണ്ണൂർ: പയ്യാമ്പലം നീർക്കടവ് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ അതിസാഹസികമായി രക്ഷപ്പെടുത്തി. നീർക്കടവ് സ്വദേശി അഭിലാഷാണ് സ്വന്തം ജീവൻ പണയപ്പെടുത്തി യുവാവിനെ മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.
മംഗലാപുരത്തെ കോളേജിൽ നിന്നും വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിലെ വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത്. വൈകുന്നേരത്തോടെ കടലിലിറങ്ങിയ യുവാവ് ശക്തമായ അടിയൊഴുക്കിൽപ്പെട്ട് ദൂരേക്ക് ഒലിച്ചുപോകുകയായിരുന്നു. സുഹൃത്തുക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ അഭിലാഷ് ഒട്ടും വൈകാതെ കടലിലേക്ക് എടുത്തുചാടുകയായിരുന്നു. ശക്തമായ തിരമാലകളെയും അടിയൊഴുക്കിനെയും വകവെക്കാതെ നടത്തിയ തിരച്ചിലിനൊടുവിൽ വിദ്യാർത്ഥിയെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു.
ഉടൻ തന്നെ കോസ്റ്റൽ വാർഡനും പോലീസും സ്ഥലത്തെത്തി. കൃത്യസമയത്തെ ഇടപെടലിലൂടെ വലിയൊരു ദുരന്തം ഒഴിവാക്കിയ അഭിലാഷിനെ പോലീസും നാട്ടുകാരും ചേർന്ന് അഭിനന്ദിച്ചു. രക്ഷപ്പെട്ട വിദ്യാർത്ഥി അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

