കണ്ണാടിപ്പറമ്പ്: പഠനത്തോടൊപ്പം സർഗ്ഗാത്മകതയ്ക്കും ഊന്നൽ നൽകി ദേശസേവ യു.പി സ്കൂളിൽ സംഘടിപ്പിച്ച ഏകദിന പഠനക്യാമ്പ് ‘തിളക്കം’ ശ്രദ്ധേയമായി. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷത വഹിച്ചു.
പാഠപുസ്തകങ്ങൾക്ക് ഇടവേള നൽകി കുട്ടികളുടെ ഭാവനയും ബുദ്ധിശക്തിയും വളർത്തുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്. രാവിലെ വ്യായാമത്തോടെ തുടങ്ങിയ ക്യാമ്പ് രാത്രി ക്യാമ്പ് ഫയറോടെയാണ് സമാപിച്ചത്. എൽ.പി, യു.പി വിഭാഗങ്ങൾക്കായി പ്രത്യേക പരിശീലന ക്ലാസുകൾ നടന്നു. ക്രാഫ്റ്റ് വർക്കുകൾക്ക് പുറമെ മാപ്പിളപ്പാട്ട്, നാടൻ പാട്ടുകൾ തുടങ്ങിയ കലാരൂപങ്ങളെക്കുറിച്ചുള്ള അറിവുകളും കുട്ടികൾക്ക് നവ്യാനുഭൂതിയായി.
സീനിയർ അസിസ്റ്റന്റ് വി.കെ സുനിത സ്വാഗതവും എസ്.ആർ.ജി കൺവീനർ വി.വി രമ്യ നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളിൽ പ്രേമലത ടീച്ചർ, ഇ.എം ശ്രീകേഷ്, ഉനൈസ് എം, ഷംമ്യ കെ.സി, നജീറ എം.പി തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

