കക്കാട് തെരുവുനായയുടെ ആക്രമണം; മൂന്ന് പേർക്ക് കടിയേറ്റു

Anees kannadiparamba

കണ്ണൂർ: കക്കാട് വി.പി. മഹമൂദ് ഹാജി ഇംഗ്ലീഷ് മീഡിയം സ്കൂൾ പരിസരത്ത് തെരുവുനായയുടെ ക്രൂരമായ ആക്രമണം. ഇന്ന് തിങ്കളാഴ്ച രാവിലെ 11:30-ഓടെയായിരുന്നു സംഭവം. വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസ്സുകാരനെ നായ ആക്രമിക്കുകയിരുന്നു. . കുട്ടിയുടെ ഉമ്മ സമീപത്ത് അലക്കിക്കൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി നായ എത്തിയത്. കുട്ടിയുൾപ്പെടെ മൂന്ന് പേർക്കാണ് നായയുടെ കടിയേറ്റത്.

പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് ശേഷം നായ ശാദുലി പ്പള്ളി, പള്ളിപ്രം റോഡ് ഭാഗത്തേക്ക് പോയതായി റിപ്പോർട്ടുകളുണ്ട്. റിപ്പബ്ലിക് ദിന അവധിയായതിനാൽ കുട്ടികൾ പുറത്ത് കളിക്കാൻ ഇറങ്ങുന്ന സാഹചര്യം പരിഗണിച്ച് രക്ഷിതാക്കളും യാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!