റിപ്പബ്ലിക് ദിനത്തിൽ നാറാത്തും പരിസരങ്ങളും വെടിപ്പാക്കി; പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തി

Anees kannadiparamba

നാറാത്ത്: 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണുകളിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. കമ്പിൽ, നാറാത്ത്, കണ്ണാടിപ്പറമ്പ് ടൗണുകൾ കേന്ദ്രീകരിച്ചായിരുന്നു ശുചീകരണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്തിന്റെ നേതൃത്വത്തിൽ ഹരിതകർമ്മ സേനാംഗങ്ങളും ജനപ്രതിനിധികളും ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഹസീന എം.ടി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി. ഉഷ, മെമ്പർമാരായ നൗഫൽ പുല്ലൂപ്പി, അഷ്‌റഫ് നാറാത്ത് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിസര ശുചിത്വം ഉറപ്പുവരുത്തുന്നതിലൂടെ ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കണമെന്ന സന്ദേശമാണ് റിപ്പബ്ലിക് ദിനത്തിൽ ഈ പ്രവർത്തനത്തിലൂടെ പഞ്ചായത്ത് നൽകിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!