കായിക മേഖലയിൽ വൻ മുന്നേറ്റം; കേരളം രാജ്യത്തിന് മാതൃകയെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ

Anees kannadiparamba

നവീകരിച്ച പി വി രവീന്ദ്രൻ സ്മാരക അഴീക്കോട് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചതിന് ശേഷം മന്ത്രി വി അബ്ദുറഹ്മാൻ ഫുട്ബോൾ തട്ടുന്നു

അഴീക്കോട്: കഴിഞ്ഞ പത്തു വർഷത്തിനിടെ കായിക മേഖലയിലെ പശ്ചാത്തല വികസനത്തിനായി സർക്കാർ 4000 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. അഴീക്കോട് ഗ്രാമപഞ്ചായത്തിൽ ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതിയുടെ ഭാഗമായി നവീകരിച്ച പി.വി രവീന്ദ്രൻ സ്‌മാരക പഞ്ചായത്ത് ഫ്ലഡ്‌ലൈറ്റ് മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് കായിക മേഖലയിൽ ഏറ്റവും കൂടുതൽ തുക ചിലവഴിക്കുന്ന സംസ്ഥാനം കേരളമാണ്. പത്ത് വർഷം മുൻപ് രണ്ട് സിന്തറ്റിക് ട്രാക്കുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് അത് 25 ആയി വർദ്ധിച്ചു. കണ്ണൂർ ജില്ലയിൽ മാത്രം 100 കോടി രൂപയുടെ 60 പദ്ധതികളാണ് നടക്കുന്നത്. തളിപ്പറമ്പിൽ വടക്കേ മലബാറിലെ ഏറ്റവും വലിയ സ്റ്റേഡിയവും മട്ടന്നൂരിൽ അന്താരാഷ്ട്ര യോഗ സെന്ററും യാഥാർത്ഥ്യമാകുമെന്നും മന്ത്രി അറിയിച്ചു.

കെ. വി. സുമേഷ് എം. എൽ. എ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ ആദ്യത്തെ മൾട്ടിപർപ്പസ് ഫ്ലഡ്‌ലൈറ്റ് മഡ് ഗ്രൗണ്ടാണ് അഴീക്കോട്ടെ ഈ സ്റ്റേഡിയമെന്നും ഇതിനോട് ചേർന്ന് ഓപ്പൺ ജിം ഉടൻ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എ ഫണ്ടിൽ നിന്നും കായിക വകുപ്പിൽ നിന്നുമായി ഒരു കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ കെ.വി ധനേഷ്, എം. പ്രകാശൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!