കുറ്റ്യാട്ടൂർ: മാലിന്യമുക്തമായ നാളേക്കായി യുവതലമുറയെ സജ്ജരാക്കുന്നതിന്റെ ഭാഗമായി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ‘ശുചിത്വ പഠനോത്സവം 2026’ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.വി. സുശീല ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ് വിതരണവും മികച്ച പ്രവർത്തനം കാഴ്ചവെച്ച കുട്ടികളെ ആദരിക്കലും പരിപാടിയുടെ ഭാഗമായി നടന്നു. പഞ്ചായത്തിലെ വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ സർവ്വേ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപം ചടങ്ങിൽ അവതരിപ്പിച്ചു. ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചെക്കിക്കുളം രാധാകൃഷ്ണ എ.യു.പി സ്കൂൾ, കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ് എ.യു.പി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
ചട്ടുകപ്പാറ സ്കൂൾ അധ്യാപകൻ എ. ശശിധരൻ സ്കോളർഷിപ്പ് പദ്ധതി വിശദീകരിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. രാജൻ, വാർഡ് മെമ്പർമാരായ കെ. അച്യുതൻ, കെ.പി. നാരായണൻ, കെ.വി. ജുവൈരിയ, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ വി. സഹദേവൻ എന്നിവർ ആശംസകൾ നേർന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിന്ദു പി.എം സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ നിത്യരശ്മി നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

