

കൊളച്ചേരി: രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ വിപുലമായ ആഘോഷ പരിപാടികൾ നടന്നു. ചടങ്ങിനോടനുബന്ധിച്ച് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയവും സാംസ്കാരിക മന്ത്രാലയവും സംയുക്തമായി നടപ്പിലാക്കുന്ന ‘മേരാ ഗാവ് മേരി ധരോഹർ’ (MGMD) പദ്ധതിയുടെ ഭാഗമായി പ്രത്യേക ഗ്രാമസഭയും ചേർന്നു. ഇന്ത്യയിലെ 6.32 ലക്ഷം ഗ്രാമങ്ങളുടെ കല, ചരിത്രം, പാരമ്പര്യം, ആചാരങ്ങൾ തുടങ്ങിയ സാംസ്കാരിക വിവരങ്ങൾ ഡോക്യുമെന്റ് ചെയ്യുന്ന പദ്ധതിയാണിത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വത്സന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടി.വി ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഫസീല പി, റഹ്മത്ത് പി.വി, ടിന്റു സുനിൽ, പഞ്ചായത്ത് മെമ്പർമാരായ സജീവ് കെ.പി, നിഷ കുമാരി, പഞ്ചായത്ത് സെക്രട്ടറി ആന്റണി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഹെഡ് ക്ലാർക്ക് ഷൈനി നന്ദി രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

