സ്റ്റെപ്പ് റോഡിലെ ട്രാൻസ്ഫോർമറിൽ നിന്ന് ഫ്യൂസ് യൂണിറ്റുകൾ മോഷ്ടിച്ചു; മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി

Anees kannadiparamba

കൊളച്ചേരി : കാട്ടാമ്പള്ളി സ്റ്റെപ്പ് റോഡിലെ കൈരളി ഹെറിറ്റേജിന് മുന്നിലുള്ള കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിൽ നിന്ന് ഫ്യൂസുകൾ മോഷ്ടിച്ചു. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് മൂന്ന് ഫ്യൂസ് യൂണിറ്റുകൾ അജ്ഞാതർ ഊരിക്കൊണ്ടുപോയത്. വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പരാതിപ്പെട്ടതോടെ കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്.

ഞായറാഴ്ച അവധി ദിനമായതിനാൽ ലൈനിൽ അറ്റകുറ്റപ്പണികൾ ഒന്നും ഷെഡ്യൂൾ ചെയ്തിരുന്നില്ല. ലൈനിൽ നിന്ന് ഫ്യൂസ് ഊരിക്കൊണ്ടുപോയത് കെ.എസ്.ഇ.ബി ജീവനക്കാരെയും ആശങ്കയിലാഴ്ത്തി. ലൈനിൽ ആരെങ്കിലും അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്ന ഭയത്തെ തുടർന്ന് ജീവനക്കാർ ദീർഘനേരം പരിശോധന നടത്തി. ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം പുതിയ ഫ്യൂസുകൾ ഇട്ട് വൈദ്യുതി പുനഃസ്ഥാപിച്ചു. ഏകദേശം അഞ്ച് മണിക്കൂറോളമാണ് പ്രദേശം ഇരുട്ടിലായത്. സംഭവത്തിൽ മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്ന് കൊളച്ചേരി കെ.എസ്.ഇ.ബി അധികൃതർ കണ്ണാടിപറമ്പ ഓൺലൈനിനോട് പറഞ്ഞു .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!