ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

Anees kannadiparamba

കണ്ണാടിപ്പറമ്പ്: രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജിൽ പ്രൗഢഗംഭീരമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കോളേജ് പരിസരത്ത് ദേശീയ പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ഭരണസമിതി അംഗങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പതാക ഉയർത്തലിനെ തുടർന്ന് നടന്ന അഭിവാദ്യ പ്രസംഗങ്ങളിൽ, ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, നീതി, സഹോദരത്വം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷകർ സംസാരിച്ചു. യുവതലമുറയിൽ രാജ്യസ്നേഹവും പൗരബോധവും വളർത്തുന്നതിൽ ഇത്തരം ആഘോഷങ്ങൾ നിർണ്ണായക പങ്ക് വഹിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

സയ്യിദ് അലി ഹാശിം ബാ അലവി തങ്ങൾ, ഹസനാത്ത് ജനറൽ സെക്രട്ടറി കെ.എൻ. മുസ്തഫ, വർക്കിംഗ് സെക്രട്ടറി കെ.പി. അബൂബക്കർ ഹാജി, കോളേജ് ചെയർമാൻ ഖാലിദ് ഹാജി, വൈസ് പ്രിൻസിപ്പൽ അനസ് ഹുദവി, ഉമറുൽ ഫാറൂഖ് ഹുദവി, ഉനൈസ് ഹുദവി, ഡോ. ഇസ്മായീൽ ഹുദവി, അർഷാദ് നുഞ്ഞേരി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!