മയ്യിൽ: വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റും യൂത്ത് വിംഗും ചേർന്ന് സംഘടിപ്പിക്കുന്ന മയ്യിൽ വ്യാപാരോത്സവത്തിന്റെ ബമ്പർ സമ്മാന നറുക്കെടുപ്പും അനുമോദന സമ്മേളനവും നാളെ (ജനുവരി 26, തിങ്കൾ) നടക്കും. ഉച്ചയ്ക്ക് 3.30-ന് മയ്യിൽ സ്കൂളിന് മുൻവശത്തുള്ള സി.പി കോംപ്ലക്സിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വ്യാപാരോത്സവത്തിന്റെ ഭാഗമായി നൽകിയ സൗജന്യ സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പിൽ ഒരു സ്കൂട്ടർ ഉൾപ്പെടെ നിരവധി പ്രോത്സാഹന സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ചടങ്ങിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് അംഗങ്ങൾക്ക് സ്വീകരണം നൽകും. കൂടാതെ, 2024-25 വർഷത്തെ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ക്യാഷ് അവാർഡ് വിതരണം ചെയ്യുകയും ചെയ്യും.
പ്രൗഢഗംഭീരമായ ഈ ചടങ്ങിലേക്ക് മുഴുവൻ വ്യാപാരി സുഹൃത്തുക്കളും നാട്ടുകാരും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

